നീണ്ട വർഷത്തെ ദാമ്പത്യത്തിനു ശേഷവും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് കാളക്കുട്ടിയെ ദത്തെടുത്ത് ദമ്പതികൾ. ഉത്തർപ്രദേശിൽ ഒരു ഗ്രാമത്തിലെ കർഷക ദമ്പതികളാണ് കാളക്കുട്ടിയെ തങ്ങളുടെ ‘മകനായി‘ ദത്തെടുത്തത്. ദത്തുപുത്രന് ‘ലാൽട്ടു ബാബ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വിജയപാൽ, രാജേശ്വരി ദേവി എന്നീ ദമ്പതികളാണ് കാളക്കുട്ടിയെ ദത്തെടുത്തത്. ദത്തുപുത്രന് പേരിടുന്ന ചടങ്ങിലേക്ക് 500ലധികം ആളുകളെയാണ് ഇവർ ക്ഷണിച്ചത്. പുരോഹിതൻ കാളക്കുട്ടിക്കും അതിന്റെ മാതാപിതാക്കൾക്കും അനുഗ്രഹം നൽകി. അതിഥികളായെത്തിയവർ കാളക്കുട്ടിക്ക് നിരവധി സമ്മാനങ്ങളും നൽകി.
“ഞാൻ ലാൽട്ടുവിനെ എന്റെ മകനായിട്ടാണ് കാണുന്നത്. ജനനം മുതൽ അവൻ ഞങ്ങളോടൊപ്പം ഉണ്ട്. ലാൽട്ടുവിനോടുള്ള സ്നേഹം സത്യമാണെന്ന്‘ വിജയ്പാൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നമുക്ക് ഒരു പശുവിനെ മാതാവായി സ്വീകരിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അതിന്റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ എന്നും വിജയ്പാൽ ചോദിക്കുന്നു.
Post Your Comments