Latest NewsIndiaNews

കർഷക സമരത്തിനൊരു രക്തസാക്ഷി? കർഷകർക്ക് വേണ്ടി രാംസിംഗ് ആത്മഹത്യ ചെയ്യില്ലെന്ന് വെളിപ്പെടുത്തൽ; ദുരൂഹത

രാംസിംഗ് ആത്മഹത്യ ചെയ്തതല്ല, കൊലപാതകം?

കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനൊടുക്കിയ കർണാൽ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. ഹരിയാനയിലെ കർണാൽ സ്വദേശിയായ സാന്റ് ബാബാ രാം സിംഗ് ആത്മഹത്യ ചെയ്തതാണെന്ന് നിലനിൽക്കേ അദ്ദേഹത്തിന്റെ സുഹൃത്താണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

Also Read: വെറും രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി നുണ പ്രചരിപ്പിക്കുന്നവരുടെ പ്രലോഭനങ്ങളിൽ കർഷകർ വീഴരുത്; കേന്ദ്ര ക‌ൃഷിമന്ത്രി

ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് രാംസിംഗ് സ്വയം വെടിയുതിർത്തതാണെന്നാണ് സമരക്കാർ പറഞ്ഞത്. എന്നാൽ, അദ്ദേഹം ആത്മഹത്യ ചെയ്യാനും മാത്രം വിഡ്ഡിയല്ലെന്നും ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയുന്ന വ്യക്തിയാണെന്നും സുഹൃത്തായ ചണ്ഡിഗഡ് സ്വദേശി അമർജിത് കൗറാണ് ഒരു ചാനൽ പരിപാടിയിൽ വ്യക്തമാക്കിയത്.

തനിക്ക് രാം സിംഗുമായി വളരെക്കാലമായി ബന്ധമുണ്ടെന്ന് കൗർ പറഞ്ഞു. അദ്ദേഹത്തിനു ഒരിക്കലും ആത്മഹത്യ ചെയ്യാൻ കഴിയില്ല. ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവും അദ്ദേഹത്തിന്റേതല്ല. ആത്മഹത്യ ചെയ്യുന്നത് ഒന്നിനും ഉത്തരമല്ലെന്നും ആരും അത് ചെയ്യാൻ പാടില്ലെന്നും പറയാറുള്ള അദ്ദേഹം സമരത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാകില്ലെന്നും കൗർ പറയുന്നു.

Also Read: രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവരാണ് കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്തുന്നത്-യോഗി ആദിത്യനാഥ്

രാം സിംഗിന്റെ പക്കൽ പിസ്റ്റൾ ഇല്ലായിരുന്നുവെന്നും കൗർ വ്യക്തമാക്കി. അനുയായികളും കാവൽക്കാരും അദ്ദേഹത്തെ ഒരിക്കലും തനിച്ചാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ രാംസിംഗിന്റെ മരണം ആത്മഹത്യ തന്നെയാണോയെന്ന സംശയവും നിലനിൽക്കുന്നു. കർഷക സമരത്തിന് കൂടുതൽ പ്രാധാന്യം കിട്ടാൻ അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന സംശയവും ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിന്നും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button