KeralaLatest NewsNews

ശൈലി മാറ്റി ബിജെപി; മുന്നാക്ക സമുദായങ്ങളെ കൂടെ നിര്‍ത്തും

ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കാന്‍ ഒരു വിഭാഗം മുന്‍ കൈയെടുത്ത് തുടങ്ങിയ ചര്‍ച്ചകള്‍ക്ക് മുരളീധര വിഭാഗം ഇടപെട്ടായിരുന്നു ഫുള്‍ സ്റ്റോപ്പ് ഇട്ടത്.

തിരുവനന്തപുരം: കേരളത്തില്‍ ശൈലി മാറ്റാനൊരുങ്ങി ബിജെപി. എന്‍എസ്‌എസ്- ക്രൈസ്തവ സംഘടനകളുടെ പിന്തുണ ആര്‍ജിക്കാനാണ് കേന്ദ്ര നേത്യത്വം ശ്രമിക്കുക. സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങളെ കൂടെ ചേര്‍ക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ മറ്റ് വിഭാഗങ്ങളെ അകറ്റാന്‍ കാരണമായെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അധ്യക്ഷന്‍ കെ സുരേന്ദ്രനൊട് ശൈലി മാറ്റാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെടും.

എന്നാൽ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആഴ്ചകള്‍ക്ക് മുന്‍പ് വിളിച്ച്‌ വരുത്തിയപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്ന് കാര്യങ്ങളായിരുന്നു വ്യക്തമാക്കിയത്- വരുന്ന തദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ നേട്ടം സംസ്ഥാനത്ത് ഉണ്ടാകും, പാര്‍ട്ടിയിലെ വിമത സ്വരങ്ങള്‍ക്ക് പ്രവര്‍ത്തകരുടെ പിന്തുണ ഇല്ല, എസ്‌എന്‍ഡിപി അടക്കമുള്ള പ്രബല സമുദായങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് വിവിധ മേഖലകളില്‍ നിര്‍ണായകമാകും.

Read Also:  23ൽ 14ലും കാവിപുതച്ചു; എൽഡിഎഫ് ആധിപത്യം സ്ഥാപിക്കുമ്പോഴും കുതിച്ചുയർന്ന് ബിജെപി

അതേസമയം സംസ്ഥാനത്ത് നിന്നുള്ള ചില മുതിര്‍ന്ന നേതാക്കളുമായും മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുമായും കേന്ദ്ര നേതൃത്വം ഇന്നലെ ആശയ വിനിമയം നടത്തി. ഒന്നിലധികം പേര്‍ തൊലിപ്പുറത്തുള്ള ചികിത്സയല്ല, സുരേന്ദ്രനേയും സ്വീകരിച്ച്‌ വന്ന നയത്തെയും ആണ് മാറ്റേണ്ടത് എന്ന് കേന്ദ്രനേത്യത്വത്തോട് വ്യക്തമാക്കിയത്. തിരുവതാംകൂറിലും കൊച്ചിയിലും നേട്ടം ഉണ്ടാക്കാന്‍ നായര്‍ – ക്രൈസ്തവ പിന്തുണ ആര്‍ജിച്ചേ മതിയാകൂ എന്ന വസ്തുത കേന്ദ്രനേത്യത്വത്തിന് കണക്കുകളും വിവരിച്ച്‌ നല്‍കുന്നുണ്ട്. ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കാന്‍ ഒരു വിഭാഗം മുന്‍ കൈയെടുത്ത് തുടങ്ങിയ ചര്‍ച്ചകള്‍ക്ക് മുരളീധര വിഭാഗം ഇടപെട്ടായിരുന്നു ഫുള്‍ സ്റ്റോപ്പ് ഇട്ടത്. ഇതടക്കം തെറ്റായി പോയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

പുതിയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എന്‍എസ്‌എസ്- ക്രൈസ്തവ സംഘടനകളുടെ പിന്തുണ ആര്‍ജിക്കാന്‍ കേന്ദ്ര നേത്യത്വം നടപടികള്‍ സ്വീകരിക്കും. അധ്യക്ഷ പദത്തില്‍ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുള്ളത് കൂടി കണക്കിലെടുത്ത് ശൈലി മാറ്റി അധ്യക്ഷ പദത്തില്‍ തുടരാന്‍ സുരേന്ദ്രനോട് കേന്ദ്ര നേത്യത്വം ആവശ്യപ്പെടും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പ്രമുഖനായ ഒരു ദേശീയ നേതാവിനെയും അടുത്ത ദിവസം നിയമിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button