Latest NewsNewsIndia

ഗോവയിലെ ബീഫ് ദൗർലഭ്യത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

നാജി : ഉത്സവകാലത്തിന് മുന്നോടിയായി ഗോവയിലെ ബീഫ് ദൗർലഭ്യത്തിന് പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ നിന്നുമുള്ള ബീഫ് വരവിന് ഇടിവ് സംഭവിച്ചതോടെയാണ് തീരദേശ സംസ്ഥാനമായ ഗോവയിൽ ബീഫിന് ക്ഷാമം അനുഭവപ്പെട്ടത്.അതേസമയം ക്രിസ്തുമസ്-പുതുവർഷ ആഘോഷങ്ങൾ അടുത്തതോടെ ബീഫിന് ആവശ്യവും വർധിച്ചിട്ടുണ്ട്. ഇതോടെയാണ് പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

”ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് ബീഫ് ദൗർലഭ്യം അനുഭവപ്പെടുന്നത് സർക്കാരിന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിച്ച് വരികയാണ്. സംസ്ഥാനത്ത് ആവശ്യമായ ബീഫ് ലഭ്യമാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കി വരികയാണ്’. എന്നായിരുന്നു പ്രമോദ് സാവന്തിന്‍റെ വാക്കുകൾ.

ഗോവധം ഗോവയിൽ നിരോധിച്ചിരിക്കുകയാണ് . എന്നാൽ അംഗീകാരമുള്ള അറവുശാലകളിൽ മറ്റ് മാംസ കശാപ്പിന് അനുമതി നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാരിന്‍റെ കീഴിലുള്ള അറവുശാലകൾ കൂടി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button