Latest NewsIndia

ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിനായി ബജറ്റിൽ നിന്നുള്ള വിഹിതം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഗോവയിൽ പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോൺക്ലേവിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്നും അതിനാൽ, ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്നും സാവന്ത് പറഞ്ഞു. പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമിക്കണം.

‘ഇന്നുവരെ, വിനോദസഞ്ചാരികളെ ബീച്ചുകളിലേക്ക് മാത്രം ആകർഷിക്കപ്പെട്ടിരുന്നു, എന്നാൽ, ഇപ്പോൾ അവരെ ക്ഷേത്രങ്ങളിൽ എത്തിക്കേണ്ടത് ഞങ്ങളുടെ കടമയാണ്,’സാവന്ത് പറഞ്ഞു.

ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിനായി ബജറ്റിൽ നിന്നുള്ള വിഹിതം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ പരാമർശം ആവർത്തിച്ച ഗോവ മുഖ്യമന്ത്രി, ഗോവ വിമോചനം നേടിയത് മുതൽ അത് പിന്തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button