പനാജി: ഗോവയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും, ബി.ജെ.പിയിൽ മുഖ്യമന്ത്രി പദവിയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. സമവായ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഇപ്പോൾ ഗോവ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് പ്രസ്താവിച്ചുകൊണ്ട് ബി.ജെ.പി നേതാവ് പ്രമോദ് സാവന്ത് രംഗത്ത് എത്തിയിരിക്കുകയാണ്. താനാണ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിച്ചതെന്നും, പാർട്ടിക്ക് വലിയ വിജയം നേടാൻ കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖ്യമന്ത്രിയാകാൻ ഞാൻ യോഗ്യനാണ്. ഇനിയെല്ലാം പാർട്ടി തീരുമാനിക്കട്ടെ’ പ്രമോദ് കൂട്ടിച്ചേർത്തു.
Also read: ‘എനിക്ക് എന്റെ രാജ്യമാണ് വലുത്, അതിനാൽ ബി.ജെ.പിയിൽ ചേർന്നു’: മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്
ബി.ജെ.പിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ്, താൻ പിന്മാറില്ലെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക് ഉടൻ തന്നെ ഒരു നിരീക്ഷകനെ അയയ്ക്കുമെന്ന് സൂചനയുണ്ട്. തീരുമാനം ആയതിന് ശേഷം മാത്രം സത്യപ്രതിജ്ഞ തീയതി നിശ്ചയിക്കാനാണ് ധാരണ.
മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും സാധ്യതാ പട്ടികയിൽ ഉണ്ടെങ്കിലും, പ്രമോദ് സാവന്തിന് തന്നെയാണ് മുൻഗണന. അതേസമയം, എം.ജി.പിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉന്നയിച്ചിരുന്നു.
Post Your Comments