ന്യൂഡല്‍ഹി: അപൂര്‍വവും എന്നാല്‍ മാരകവുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗം രാജ്യത്ത് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.ഡല്‍ഹിയിലും മുംബൈയിലും ഏതാനും മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒന്‍പത് പേര് മരിച്ചു.
Read Also : ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ
മ്യൂക്കോമൈക്കോസിസ് അപൂര്‍വവും ഗുരുതരവുമായ ഫംഗസ് അണുബാധയാണ്. സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്നുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലും രോഗിയെ സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും ഈ രോഗം അതി മാരകമാണ്.
അണുബാധ പടരുമ്പോൾ , ഇത് കണ്ണിന്റെ പ്യൂപ്പിളിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തുന്നു, ഇത് അന്ധതയിലേക്ക് നയിക്കാന്‍ കാരണമാകും. ഫംഗസ് അണുബാധ തലച്ചോറിലേക്ക് പടരുകയാണെങ്കില്‍, രോഗിക്ക് മെനിഞ്ചൈറ്റിസ് ബാധിക്കും. മൂക്കില്‍ നീര്‍വീക്കം അല്ലെങ്കില്‍ കാഴ്ചശക്തി മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍.
ആരോഗ്യപ്രശ്നമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലുമാണ് മ്യൂക്കോമികോസിസ് പ്രധാനമായും ബാധിക്കുന്നത്. കോവിഡ് വന്നവരിലാണ് കൂടുതലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments