COVID 19Latest NewsKeralaNews

ഡി വൈ എഫ് ഐ നേതാവായ കോവിഡ് വോളന്റിയർ കഞ്ചാവുമായി പിടിയിൽ

കണ്ണൂർ : ചൊക്ളി കാഞ്ഞിരത്തിൽ കീഴിൽ 8 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകനെ അറസ്റ്റു ചെയ്തു . കാഞ്ഞിരത്തിൻ കീഴിൽ വാടക വീട്ടിൽ താമസിക്കുന്ന സജീവ CPM – DYFI പ്രവർത്തകനായ മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത് . രോഗികൾക്കുള്ള പൊതിച്ചോറെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്.

Read Also : കടബാധ്യത നീങ്ങി കുടുംബത്തില്‍ ഐശ്വര്യം വരാന്‍

സജീവ CPM – DYFI പ്രവർത്തകനായ ഇയാൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയർ കാർഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗൺ സമയത്ത് കാറിൽ കഞ്ചാവ് കടത്തിയിരുന്നത് .

കഞ്ചാവ് കടത്തിയിരുന്ന KL 58 AC 0476 നമ്പർ കാറിൽ നിന്നും നിരവധി CPM – DYFI കൊടികളും  ഉപയോഗിച്ചിരുന്ന വളണ്ടിയർ കാർഡും എക്സൈസ് സംഘം കണ്ടെടുത്തു ..

കഞ്ചാവ് കടത്തലിന് പുറമേ ഇവന് പെൺവാണിഭവും ഉണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.

https://www.facebook.com/advssuresh/posts/2280324225435470

shortlink

Related Articles

Post Your Comments

Related Articles


Back to top button