Latest NewsIndiaNews

കോൺഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തന്നെ? സൂചന നല്‍കി സുര്‍ജേവാല

ന്യൂഡൽഹി : കോണ്‍ഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞു.  ഇതിന്റെ ഭാഗമായി സോണിയാഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്തുദിവസത്തോളം നീളുന്ന ഈ കൂടിക്കാഴ്ച നാളെ ആരംഭിക്കുമെന്നും സുർജേവാല കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന്റെ ഇലക്ട്രൽ കോളേജ്, എ.ഐ.സി.സി. അംഗങ്ങളും, കോൺഗ്രസ് പ്രവർത്തകരും അംഗങ്ങളും ചേർന്നാണ് ഉചിതനായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത്.ഞാനുൾപ്പടെ 99.9ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.’ സുർജേവാല പറഞ്ഞു.

അതേസമയം പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ ഗാന്ധി. ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്താൻ അത് വീണ്ടും പാർട്ടിക്കുളളിൽ കലഹത്തിന് കാരണമായേക്കാം എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button