Latest NewsKerala

നിർണ്ണായക പിന്തുണ: താൻ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു മാവേലിക്കരയിൽ വിജയിച്ച സ്വതന്ത്രൻ

ഇവിടെ ഒൻപത് വീതം സീറ്റുകളിൽ എൻഡിഎയും യുഡിഎഫും എൽഡിഎഫും വിജയിച്ചു.

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാവേലിക്കര നഗരസഭയിൽ നിർണായകമായി മാറിയിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ കെ വി ശ്രീകുമാർ. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കും, മൂന്ന് മുന്നണികളും ചർച്ച നടത്തുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.

പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണ്. എൽ ഡി എഫിനെ പിന്തുണയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 28 വാർഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്. ഇവിടെ ഒൻപത് വീതം സീറ്റുകളിൽ എൻഡിഎയും യുഡിഎഫും എൽഡിഎഫും വിജയിച്ചു.

read also: കാരാട്ട് ഫൈസലിനെതിരെ നിന്ന ഇടത് സ്ഥാനാര്‍ത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ല: വിജയാഘോഷം വിവാദ മിനി കൂപ്പറില്‍

കൂടെ ഒരു സ്വതന്ത്രനും. അതേസമയം പാർട്ടി പുറത്താക്കിയ ശ്രീകുമാർ തങ്ങളുടെ പാർട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയിൽ ഭരണം പിടിക്കുമെന്നുമായിരുന്നു ഇന്നലെ സിപിഎമ്മിന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button