KeralaLatest News

കാരാട്ട് ഫൈസലിനെതിരെ നിന്ന ഇടത് സ്ഥാനാര്‍ത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ല: വിജയാഘോഷം വിവാദ മിനി കൂപ്പറില്‍

കാരാട്ട് ഫൈസലിന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ നിവര്‍ത്തിയില്ലാത്ത സിപിഎം സ്ഥാനാര്‍ത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ലെന്നതാണ് വസ്തുത.

കോഴിക്കോട്: കൊടുവള്ളിയില്‍ കാര്യങ്ങളെല്ലാം കാരാട്ടുകാര്‍ തീരുമാനിക്കുമെന്നതിന്റെ അവസാന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് പൊതുവെ അഭിപ്രായം. റസാഖിന്റെ അടുത്ത അനുയായിയാണ് ഫൈസല്‍. സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസ് സംശയത്തില്‍ നിര്‍ത്തുന്ന വ്യക്തി. ഇതിനിടെയിലും ഫൈസല്‍ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി. ഇത് വലിയ ചര്‍ച്ചയായി. ഇതോടെ സിപിഎം വാളെടുത്തു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഫൈസല്‍ പുറത്തായി.

എന്നാൽ അവിടെ തീർന്നില്ല. സ്വതന്ത്രന്റെ കുപ്പായമിട്ട് കാരാട്ട് ഫൈസൽ മത്സരത്തിനെത്തി. ഇടതു സ്ഥാനാര്‍ത്ഥിക്ക് ഇവിടെ സ്വന്തം വോട്ട് പോലും കിട്ടിയില്ല എന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത് . കാരാട്ട് ഫൈസലിന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ നിവര്‍ത്തിയില്ലാത്ത സിപിഎം സ്ഥാനാര്‍ത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ലെന്നതാണ് വസ്തുത. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചര്‍ച്ചയായിരുന്നു.

read also: ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന് യു ഡി എഫ് നല്‍കിയത് വലിയ വില, യുഡിഎഫിനെ കൊണ്ട് അവർ നേട്ടമുണ്ടാക്കി

പുതിയ മിനി കൂപ്പറില്‍ ചെങ്കൊടിയേന്തി തന്നെ കയറി നിന്ന് വിജയജാഥ നടത്തിയാണ് ഫൈസല്‍ വെല്ലുവിളി നല്‍കുന്നത്. 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ടി. സദാശിവന് 50 വോട്ടുകള്‍ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button