പത്തനംതിട്ടയ്ക്ക് പിന്നാലെ ഷൊര്‍ണൂര്‍ നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. 33 അംഗ കൗണ്‍സിലില്‍ 17 അംഗങ്ങളുടെ പിന്തുണയോടെ എംകെ ജയപ്രകാശ് ചെയര്‍മാനായും പി സിന്ധു വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎമ്മിന് എസ്ഡിപിഐയുടെ ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് ഭരണം ലഭിച്ചത്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സ്വന്തം നിലക്കാണ് സിപിഐഎമ്മിന് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് അമീറലി പ്രതികരിച്ചു.16 ാം വാര്‍ഡില്‍ നിന്നായിരുന്നു എസ്ഡിപിഐ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് തവണയും എംആര്‍ മുരളിയുടെ ജനകീയ വികസന സമതിയുമായി എസ്ഡിപിഐ സഖ്യത്തിലായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ സിപിഐഎമ്മില്‍ ഏറെ പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു. ഇവിടെ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി ഇടത് മുന്നണിയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 17 അംഗങ്ങള്‍ വേണമെന്നിരിക്കെ സിപിഐഎമ്മില്‍ 16 പേരായിരുന്നു വിജയിച്ചത്.
read also: നെയ്യാറ്റിന്‍കരയിലെ സംഭവം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
ബിജെപി ഒമ്പത് സീറ്റും യുഡിഎഫ് 8 സീറ്റും നേടി. എന്നാല്‍ ഇപ്പോള്‍ ഒരേ ഒരു എസ്ഡി പിഐ അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Post Your Comments