ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധങ്ങള്‍, പിന്നീട് പീഡനമോ ബലാത്സംഗമോ ആയാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ഈ ബന്ധം ഏറെനാള്‍ തുടര്‍ന്നുപോയാല്‍ അതിനെ ബലാത്സംഗം എന്ന വകുപ്പില്‍ പെടുത്തി വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. . മാളവ്യ നഗര്‍ നിവാസിയായ ഒരു യുവതി നല്‍കിയ ബലാത്സംഗ പരാതിയിന്മേല്‍ വാദം കേട്ടശേഷമാണ്, ഡിസംബര്‍ 15-ന് ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്.
യുവതിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണം ഇങ്ങനെ, ‘വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഉഭയസമ്മതത്തോടെ ഏര്‍പ്പെടുന്ന ശാരീരികബന്ധം, അത് സുദീര്‍ഘമായ ഒരു കാലയളവിലേക്ക് ഇരു കക്ഷികളും തുടര്‍ന്നു പോവുകയാണെങ്കില്‍ അതിനെ ബലാത്സംഗം എന്ന് വിധിയെഴുതാന്‍ സാധിക്കില്ല.’
ഗ്രെയ്റ്റര്‍ കൈലാഷില്‍ വീട്ടുജോലിയില്‍ ഏര്‍പ്പെടവേ 2008 -ല്‍ പരിചയപ്പെട്ട യുവാവിനെതിരെയാണ് ഇങ്ങനെ ഒരു പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. വളരെ പെട്ടെന്നുതന്നെ ഇവരുമായി അടുത്ത ബന്ധം സ്ഥാപിച്ച യുവാവ്, വിവാഹം കഴിക്കാം എന്ന് വാക്കുകൊടുത്ത് അവരെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കുറച്ചു നാളത്തെ ബന്ധത്തിന് ശേഷം ആ യുവാവിനൊപ്പം ഇരുവരും ഒളിച്ചോടുകയാണ് അന്നുണ്ടായത്. 2013 വരെ ഏകദേശം അഞ്ചു വര്‍ഷത്തോളം ഇവര്‍ ഒരുമിച്ച് കഴിഞ്ഞു പോന്നു. അതിനിടെ ഒരിക്കല്‍ യുവതി ഗര്‍ഭിണിയാവുകയും, യുവാവിന്റെ നിര്‍ബന്ധപ്രകാരം അന്ന് യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയാവുകയും ഒക്കെയുണ്ടായി. 2013 -ല്‍ പഞ്ചാബിലെ തന്റെ ഗ്രാമത്തിലേക്ക് പോയ യുവാവ് അവിടെ നിന്ന് വേറൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാകുന്നത്. അന്ന് തമ്മില്‍ പിണങ്ങി എങ്കിലും, പിന്നീട് 2014 -ലും യുവതി പിന്നെയും ആറുമാസം കൂടി യുവാവിനൊപ്പം ഫരീദാബാദില്‍ ഒരു വാടക വീടെടുത്ത് താമസിച്ചു. അതിനു ശേഷമാണ് തന്നെ യുവാവ് വിവാഹം കഴിക്കില്ല എന്ന് യുവതിക്ക് ബോധ്യപ്പെടുന്നതും, യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി അവര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും. അന്ന്, ഐപിസി 376 , 415 വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ ബലാത്സംഗക്കേസ് ചുമത്തപ്പെട്ടത്.
വിവാഹം കഴിക്കാം എന്ന കപടവാഗ്ദാനം നല്‍കി സെക്സിന് നിര്‍ബന്ധിക്കുന്നത് അനിശ്ചിതകാലത്തേക്ക് തുടരുന്ന സാഹചര്യത്തെ ബലാത്സംഗം എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ജഡ്ജി വിഭു ബാഖ്റുവാണ് വിധിച്ചിരിക്കുന്നത്.
Post Your Comments