മംഗളൂരു: വനിത ഡിവൈഎസ്പി മരിച്ച നിലയില്‍. സി ഐ ഡി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ഡിവൈഎസ്പിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദ്ദേഹം കണ്ടെത്തിയത്. വി ലക്ഷ്മിയാണ് (33) ബംഗളൂറു അന്ന പൂര്‍ണ്ണേശ്വരി നഗറിലെ താമസസ്ഥലത്ത് സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. പരിചയക്കാരന്റെ വീട്ടില്‍ ആഹാരം കഴിച്ചതിനു പിന്നാലെയാണ് സംഭവം. കെ പി എസ് സി 2014 ബാച്ച് ഓഫീസറാണ്.
Post Your Comments