കോട്ടയം: അധികാരം തന്നെ എല്ലാം എന്ന് തെളിയിച്ച മാണി പുത്രന്റെ കണ്ണ് മന്ത്രി പദത്തിലേയ്ക്ക്, ജോസ്.കെ.മാണി-സിപിഎം ബന്ധം ദൃഢമാകുന്നു. കോട്ടയത്തിനൊപ്പം ഇടുക്കിയിലും പത്തനംതിട്ടയിലും ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാനായതും തിളക്കമാര്‍ന്ന വിജയം കൊയ്യാനായതും ജോസ്.കെ.മാണിയുമായുള്ള കൂട്ടുകെട്ടാണെന്ന് സിപിഎമ്മും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു കഴിഞ്ഞു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ജോസ് കെ.മാണിക്ക് എല്‍ഡിഎഫ് മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന. . രണ്ട് എംഎല്‍എമാര്‍ കേരളാ കോണ്‍ഗ്രസിനൊപ്പം ഇടതു പക്ഷത്തുണ്ട്. ഇത് പരിഗണിച്ചാണ് തീരുമാനം. എന്‍സിപിക്കും രണ്ട് എംഎല്‍എമാരാണുള്ളത്. ഇതിനൊപ്പം ജോസ് കെ മാണിയുടെ മറ്റ് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും.
Read Also : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും; അരുൺ ഗോപി
പാര്‍ട്ടി പേരും ചിഹ്നവും ജോസ് കെ മാണിക്ക് കിട്ടികഴിഞ്ഞു. ഇതോടെ ജോസഫിന്റെ അവകാശ വാദങ്ങള്‍ ദുര്‍ബലമായി. ഇക്കാര്യത്തില്‍ ജോസ് കെ മാണിയുടെ നിലപാട് ശരിവയ്ക്കും വിധം തീരുമാനം ഉടന്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിന് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎമ്മിനു താല്‍പര്യമുണ്ട്. ഇതിനൊപ്പം മധ്യ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ജോസ് കെ മാണിയുടെ മന്ത്രി സ്ഥാനത്തിലൂടെ കഴിയുമെന്ന വിലയിരുത്തലും
Post Your Comments