മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ട രാജി. ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹന കുറുപ്പ്, ബ്ലോക്ക് പ്രസിഡന്റ് എ.ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ കോൺഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻതിരിച്ചടിയാണു നേരിട്ടത്.
പി.വി.അൻവർ എംഎൽഎ നടത്തിയ ‘ഓപ്പറേഷൻ’ ആണ് യുഡിഎഫിന്റെ കനത്ത തോൽവിക്കിടയാക്കിയത്. കോണ്‍ഗ്രസ് പശ്ചാത്തലമുളള 13 പേരെ ഇടതു സ്ഥാനാര്‍ഥികളാക്കിയ തന്ത്രമാണ് ഫലം കണ്ടത്. ആകെയുളള 33 വാര്‍ഡുകളില്‍ 22ലും എല്‍ഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് 9 വാര്‍ഡുകള്‍. ഒരു വാര്‍ഡ് പിടിച്ച് ബിജെപിയും അക്കൗണ്ട് തുറന്നു.
അതേസമയം മുസ്‌ലിം ലീഗിന് ഒരു വാര്‍ഡില്‍ പോലും ജയിക്കാനായില്ല. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ 25 വാര്‍ഡുകളാണ് യുഡിഎഫിന് ലഭിച്ചത്.
Post Your Comments