ആലപ്പുഴ: വിവാദ പ്രസംഗവുമായി സിപിഎം കൗണ്‍സിലര്‍ ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി. ഹരിപ്പാട് നഗരസഭയില്‍ ജയിച്ചതിനു പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച സിപിഎം സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മാപ്പപേക്ഷയുമായി രംഗത്ത് . സ്വീകരണ യോഗത്തില്‍ പ്രകോപിതനായി പ്രസംഗിച്ചപ്പോള്‍ നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍ എന്ന് ഉദ്ദേശിച്ച് പറയാന്‍ വന്നതാണ് -എന്നാണ് ഫേസ്ബുക്കിലൂടെ കൃഷ്ണകുമാര്‍ നല്‍കുന്ന വിശദീകരണം .
‘ഇന്നലത്തെ സ്വീകരണ യോഗത്തില്‍ വെച്ച് പ്രകോപിതനായി പ്രസംഗിച്ചപ്പാള്‍ നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍ എന്ന് ഉദ്ദേശിച്ച് പറയാന്‍ വന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ടതില്‍ എനിക്ക് അഗാധമായ വിഷമവും വേദനയുമുണ്ട് കൈവിട്ട വാക്ക് തിരിച്ചു പിടിക്കാന്‍ കഴിയില്ല യെന്ന റിയാം . ഇങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. ആ വാക്കുകള്‍ ഞാന്‍ പി ന്‍വലിച്ച് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു . എല്ലാവരേയും ഒന്നായി കണ്ട് ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു തരുന്നു . എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ‘ ഇത്തരത്തിലാണ് ഫേസ് ബുക്ക് പോസ്റ്റ്.
Read Also: ഇനി പടക്കോപ്പുകള്‍ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാം; അനുമതി നൽകി പ്രതിരോധമന്ത്രാലയം
തനിക്ക് വോട്ട് ചെയ്യാത്തവരാരും വരുന്ന അഞ്ച് വര്‍ഷകാലം തന്നെ ഒരാവശ്യത്തിനും സമീപിക്കരുതെന്നും, ഈ കമ്മ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ അത് നന്ദിയോടെ തന്നെ കുടിക്കണമെന്നും കൃഷ്ണകുമാര്‍ പ്രസംഗിച്ചിരുന്നു . ആ വെള്ളം തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണമെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
Post Your Comments