കോവിഡ് വാക്‌സിനേഷന്‍ ഗള്‍ഫ് രാജ്യത്ത് ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യം

വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന്‍ എടുത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം.

Read Also : സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം

രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കും. വാക്സിനേഷന്‍ കാമ്പയിന്‍ ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കും. ഒരോ ഘട്ടവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തും. വാക്സിന്‍ കുത്തിവെപ്പിനുള്ള രജിസ്ട്രേഷന്‍ ‘സ്വിഹത്തി’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ചെയ്യേണ്ടത്. വാക്സിനേഷന്‍ ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുള്‍പ്പെടെ രണ്ട് സ്വദേശികളും വാക്സിനേഷന്‍ സ്വീകരിച്ചു.

 

Share
Leave a Comment