Latest NewsUAENewsGulf

അസുഖങ്ങളുള്ള കുട്ടികള്‍ക്കും സ്‌കൂളില്‍ വരാന്‍ അനുമതി നല്‍കി അബുദാബി

ഇത് എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും

അബുദാബി : ആസ്മ, അലര്‍ജി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും ക്ലാസ്സുകളിലേക്ക് തിരിച്ചെത്താമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. അബുദാബി എഡ്യൂക്കേഷന്‍, നോളഡ്ജ് വകുപ്പ് (അഡെക്) ആണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. ഇത് എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും.

കുട്ടികള്‍ ആരോഗ്യപരമായി ഫിറ്റാണെന്നും ക്ലാസ്സുകളില്‍ പോവുന്നതു കൊണ്ട് കുഴപ്പമില്ലെന്നും കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ കുട്ടികള്‍ ക്ലാസ്സുകളിലേക്ക് വരാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

അബുദാബിയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ജനുവരി മൂന്നു മുതല്‍ കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ ആരംഭിക്കാന്‍ അബുദാബി വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കുട്ടികളെ ക്ലാസ്സില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്നും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അത് തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയായി മാര്‍ച്ചില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button