KeralaLatest NewsNews

സ്വന്തം വാര്‍ഡുകളില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്, യുഡിഎഫിന് ട്രോള്‍ ചാകര

തദ്ദേശ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടി അങ്ങനെ യുഡിഎഫ് ആകുന്നു. അണികളെ പോലും ഞെട്ടിപ്പിക്കുന്നതാണ് സംസ്ഥാനത്തുടനീളം യുഡിഎഫിന് ലഭിച്ച തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താന്‍ പോലും കഴിയാതെ മുന്നണി എന്‍ഡിഎയ്ക്കും പിന്നിലായി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും വോട്ടായി പ്രതിഫലിച്ചുമില്ല.

Read Also : എല്‍ഡിഎഫിന് മിന്നും വിജയം നേടിത്തന്ന പ്രതിപക്ഷ നേതാവേ അങ്ങയുടെ മണ്ടത്തരത്തിന് നന്ദി

ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായതെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. പുതുപ്പള്ളി പഞ്ചായത്ത് ഇനി എല്‍ഡിഎഫ് ഭരിക്കും. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് യുഡിഎഫിന് അധികാരം നഷ്ടമാകുന്നതും എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുന്നതും.പുതുപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ 9 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ യുഡിഎഫിനെതിരെ ട്രോള്‍ പ്രവാഹങ്ങളും തുടങ്ങി. സ്വന്തം വാര്‍ഡുകളില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക് എന്ന ട്രോളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button