തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുനിസിപ്പാലിറ്റികളില്‍ നടക്കുന്നത് കടുത്ത പോരാട്ടം. ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 36 , യുഡിഎഫ് 40 ബിജെപി 4 നേടി മുന്നേറ്റം തുടരുകയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സഖ്യമുള്ള കോഴിക്കോട് മുക്കം നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് 15, യുഡിഎഫ് 11, വെല്‍ഫെയര്‍ പാര്‍ട്ടി 3, എന്‍ഡിഎ 2 എന്നിങ്ങനെയാണ് ലീഡ് നില. ഇവിടെ ലീഗ് വിമതന് ജയിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് ഇപ്പോഴത്തെ ഫലസൂചന.
Post Your Comments