കോഴിക്കോട് : അടിക്കുറിപ്പുകളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തിന്റെ മരുമകനും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ പി എ മുഹമ്മദ് റിയാസ്.
തല താഴ്ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പിലും മുഹമ്മദ് റിയാസ് പിന്നിലുമായാണ് ചിത്രത്തിലുള്ളത്. അതേസമയം, ഇരുവരുടെയും തല താഴ്ന്ന് ഇരിക്കുന്നതിനെ ട്രോൾ ചെയ്താണ് നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
നാളെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടെ തന്നെ ഉണ്ടാകണം എന്നാണ് ഒരാളുടെ കമന്റ്. ‘കൂടെ തന്നെയുണ്ടായിക്കോളൂ. നാളെ 700ന് മുകളിൽ പഞ്ചായത്തുകളിൽ എൽ ഡി എഫ് തോൽക്കുമ്പോൾ ബോധം കെടാതെ നോക്കണം ഇദ്ദേഹത്തെ.’ – എന്നാണ് മറ്റൊരാൾ കമന്റ് ഇട്ടത്. തിരഞ്ഞെടുപ്പ് ഫലം: തലകുനിച്ച് പിണറായി, ഇങ്ങനെ ക്യാപ്ഷൻ വെച്ച് ഇടാനുള്ള ഫോട്ടോ മുൻകൂട്ടി തന്നതാണോ റിയാസ് എന്നും മറ്റും ചിലർ ചോദിക്കുന്നു.
https://www.facebook.com/PAMuhammadRiyas/posts/1648865288649406
അതേസമയം നാളത്തെ പുലരി ചുവപ്പണിയുമെന്നും ഇരുവർക്കും അഭിവാദ്യങ്ങൾ
അർപ്പിക്കുന്നും എന്നും നിരവധി പേർ പറയുന്നു.
Post Your Comments