തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജര്‍ സര്‍ജറി തന്നെ വേണം. എന്നാല്‍ ഇങ്ങനെയൊരു ഘട്ടത്തില്‍ സര്‍ജറി നടത്താന്‍ പോയാല്‍ രോഗി മരിച്ചു പോകും. ബി ജെ പി ക്ക് നല്ല വളര്‍ച്ചയുണ്ടായി. അതൊന്നും കാണാതിരുന്നിട്ട് കാര്യമില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.
കെപിസിസി ഓഫീസില്‍ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ ശത്രു ആക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ബിജെപിയുടെ വളര്‍ച്ച നിസാര കാര്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.
read also: കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്ന് പിജെ ജോസഫ്
അതെ സമയം കെ മുരളീധരനെതിരെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂലികളുടെ വിമർശനം ഉയരുകയാണ്. മരണവീടിന്റെ വരാന്തയിലിരുന്ന് പടക്കംപൊട്ടിക്കുന്ന കെ.മുരളീധരനൊക്കെയാണ് ഈ പാർട്ടിയുടെ ഐശ്വര്യം എന്നാണു സോഷ്യൽമീഡിയ പരിഹാസം.
Post Your Comments