Latest NewsNewsIndia

സ്ത്രീ വേഷം ധരിച്ച്‌ ബ്യൂട്ടി പാര്‍ലറില്‍ എത്തി 33കാരിയെ പീഡിപ്പിച്ചതായി പരാതി

ഭോപ്പാല്‍: സ്ത്രീ വേഷം ധരിച്ചെത്തിയ ആള്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

Read Also : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇവര്‍ സലൂണ്‍ കട തുറക്കുക. അവിടെ യുവതിയുടെ സഹായത്തിനായി ഒരാള്‍ കൂടിയുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം അയാള്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

മൂന്ന് മണിയോടെയാണ് ഇയാള്‍ പെൺവേഷം ധരിച്ച്‌ സലൂണ്‍ കടയിലെത്തിയത്. എന്നിട്ട് ജോലി തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പുരുഷനാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നെന്നും അതിന് ശേഷം കടയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button