ന്യൂദല്‍ഹി: യുപിയിലെ ഹാഥ്രസില്‍ പോകുമ്പോള്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനു വേണ്ടി ഹര്‍ജി നല്‍കിയ കെയുഡബ്ല്യുജെ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്)യ്ക്ക് വിശ്വാസ്യതയില്ലെന്ന് യുപി സര്‍ക്കാര്‍. കാപ്പനൊപ്പം പിടിയിലായ മറ്റു മൂന്നു പോപ്പുലര്‍ഫ്രണ്ടുകാരും സ്വന്തം നിലയ്ക്ക് ജാമ്യഹര്‍ജി നല്‍കി. സ്വന്തം നിലയ്ക്ക് ഹര്‍ജി നല്‍കാന്‍ സൗകര്യമുണ്ടെന്നിരിക്കെ പത്രപ്രവര്‍ത്തക യൂണിയന് ഇതിന് യാതൊരു അവകാശവുമില്ല, യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കാപ്പന്‍ സെക്രട്ടറിയായ യൂണിയന്റെ ദല്‍ഹി ഘടകം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, സാമ്പത്തിക ക്രമക്കേടിന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചെന്നാണ് ആരോപണം. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയെന്ന മറ്റൊരാരോപണവും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുമുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖകള്‍ സഹിതം യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
read also: ഇമവെട്ടാതെ മുന്നണികള്‍, നാളെ ഫലം വരുമ്പോൾ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത് വലിയമാറ്റങ്ങള്‍
കാപ്പന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. കെയുഡബ്ല്യൂജെ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മാറ്റിവച്ചത്. യുപി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് കാപ്പനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ജനുവരി ആദ്യം കേസ് പരിഗണിക്കണമെന്ന സിബലിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
Post Your Comments