ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാന അതിഥിയായി പങ്കെടുക്കും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു.
” അടുത്ത വര്‍ഷം യുകെ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍ സ്വീകരിച്ചു. ഇത് വലിയ അംഗീകാരമാണ് ” – ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡൊമിനിക് റാബിന്റെ സന്ദര്‍ശനം.
Post Your Comments