നെടുമങ്ങാട് : പോസ്റ്റ്ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വട്ടപ്പാറ വേങ്കോട് പോസ്റ്റ്ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റാണ് നഷ്ടപ്പെട്ടത്. ക്വാറന്റീനില്‍ കഴിയുന്നയാളിന് അനുവദിച്ച പോസ്റ്റല്‍ ബാലറ്റാണ് ഇവിടെ നിന്ന് കാണാതായത്. ബാലചന്ദ്രന്‍ എന്ന പോസ്റ്റ്മാന്റെ കൈയ്യില്‍ നിന്നാണ് ബാലറ്റ് കാണാതായത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും 300 രൂപയും ഇതോടൊപ്പം നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചു.
പോസ്റ്റ് ഓഫീസില്‍ ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടര്‍ എത്തിയപ്പോള്‍ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ പോസ്റ്റ് മാസ്റ്റര്‍ ശ്രീലക്ഷ്മി പോലീസില്‍ പരാതി നല്‍കി. ശ്രീലക്ഷ്മിയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തതായി നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിവാദമായ പോസ്റ്റല്‍വോട്ട് ക്രമക്കേട് വട്ടപ്പാറയില്‍ നടന്നിരുന്നു. അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ്
പോസ്റ്റോഫീസ് ഉപരോധിച്ചു.
Post Your Comments