തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവനന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കോവിഡ് രോഗം ബാധിച്ചത്.
എന്നാൽ അതേസമയം , സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 33 പേർ രോഗാബാധയെ തുടർന്ന് മരിക്കുകയുണ്ടായി . 5066 പേര്‍ രോഗമുക്തി നേടി .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Post Your Comments