ന്യൂയോർക്ക്; മകന് നല്‍കിയ ഐപാഡ് വഴി അമ്മയ്ക്ക് നഷ്ടമായത് 11 ലക്ഷത്തോളം രൂപ. ന്യൂയോര്‍ക്ക് സ്വദേശിയായ ജസീക്കയാണ് ആറ് വയസ്സുള്ള മകന് ഐപാഡ് നല്‍കിയതുവഴി 16,000 ഡോളര്‍ നഷ്ടമായത്.
എന്നാൽ ഇത്തരത്തിൽ ആപ് സ്റ്റോര്‍ വഴി മകന്‍ നിരന്തരം ആപ്പുകള്‍ വാങ്ങിയത് ജസീക്ക അറിയുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. കഴിഞ്ഞ ജൂലൈയിലാണ് ജസീക്കയുടെ ആറ് വയസ്സുള്ള മകന് ഐപാഡ് നല്‍കിയത്.
കിട്ടിയ അന്നു മുതൽ മകന്‍ ആപ് സ്റ്റോറില്‍ നിന്നും പര്‍ച്ചേസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ ജസീക്ക ആദ്യം കരുതിയത് ഹാക്കിങ് ആയിരിക്കുമെന്നായിരുന്നു. എന്നാൽ കാര്യങ്ങൾ മനസിലാക്കി വന്നപ്പോഴേക്കും ജസീക്കയ്ക്ക് 11 ലക്ഷമാണ് നഷ്ടമായത്.
പണം തിരിച്ച് നൽകാനാവില്ലെന്ന് ആപ്പിൾ കമ്പനിയും നയം വ്യക്തമാക്കിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ജെസീക്ക.
Post Your Comments