കൊച്ചി; കേരളത്തെ നടുക്കിയ കുമാരിയുടെ മരണത്തിൽ ഉടമക്കെതിരെ കേസ്. ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനാണ് പൊലീസ് കേസെടുത്തത്. ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.
എന്നാൽ കുമാരിയുടെ മരണത്തെ തുടർന്ന് ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അഡ്വാൻസ് ആയ് വാങ്ങിയ പതിനായിരം രൂപക്ക് വേണ്ടിയിട്ടാണ് ഇയാൾ കുമാരിയെ അന്യായമായി തടഞ്ഞ് വച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മരണപ്പെട്ട കുമാരിയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കഴിഞ്ഞദിവസം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയിരുന്നു. കേസില്‍ നിന്ന് പിന്മാറിയാല് പണം നല്‍കാമെന്ന് ഇംത്യാസിന്റെ ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന് ആരോപിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകനാണ് ഇംത്യാസ് അഹമ്മദ് .
Post Your Comments