Latest NewsKeralaNews

സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് തനിക്കെതിരെ വോട്ടു മറിച്ചതായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍

തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് വ്യാപകമായി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍.  ഇരു കൂട്ടരും വോട്ട് മറിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി, മൂന്നാം ഡിവിഷനില്‍ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സിപിഎം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് മുസ്ലിം തീവ്രവാദികളുമായി പോലും സഖ്യം ഉണ്ടാക്കി ബി.ജെ.പിയുടെ വിജയം തടയാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പം ചേരുന്നത് മതേതരത്വം മുഖമറയാക്കി വോട്ട് നേടാന്‍ ശ്രമിച്ചവന്ന സിപിഎമ്മിനും കോണ്‍ഗ്രസിനും തലവേദനയായി മാറി. 500-ന് മുകളില്‍ ന്യൂനപക്ഷ സ്ഥനാര്‍ത്ഥികള്‍ ബിജെപിയില്‍ മത്സരിക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇമ്രാന്‍ഖാന്റേയും പാക്കിസ്ഥാന്റേയും വോട്ടും സഹായവും തേടുന്ന തരത്തില്‍ ഇരുപാര്‍ട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ.മുരളീധരന്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button