ഇസ്‌ലാമാബാദ് : ചിലര്‍ മകളെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളാണ് പരക്കുന്നതെന്നും അഫ്രീദി പറയുന്നു. ലങ്ക പ്രീമിയര്‍ ലീഗില്‍ നിന്ന് അഫ്രീദി പിന്‍മാറാനുള്ള കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസി ഗാലെ ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അഫ്രീദി ഡിസംബര്‍ ആദ്യം ലീഗില്‍ നിന്ന് പെട്ടെന്ന് പിന്മാറുകയായിരുന്നു.
സ്വകാര്യമായ ചില പ്രശ്‌നങ്ങള്‍ കാരണം പ്രീമിയര്‍ ലീഗില്‍ നിന്നു പിന്‍മാറുകയാണെന്നാണ് അഫ്രീദി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയത്. മകളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് അഫ്രീദിയുടെ പിന്‍മാറ്റമെന്നാണ് ലങ്കന്‍ പ്രീമിയര്‍ ലീഗ് സംഘാടകര്‍ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകള്‍ക്കൊപ്പമുള്ള അഫ്രീദിയുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, വിഷയം കൈകാര്യം ചെയ്ത ശേഷം ഉടന്‍ ടൂര്‍ണമെന്റിലേക്കു മടങ്ങിയെത്തുമെന്നും അഫ്രീദി അറിയിച്ചു.
സാമൂഹ്യമാധ്യമം ഉപയോഗിക്കുന്നവര്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പരക്കുകയാണെന്നും മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അഫ്രീദി വിമര്‍ശിച്ചു. മകള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നതായും താരം അറിയിച്ചു.
”മക്കള്‍ ഒപ്പം ഉള്ളത് അനുഗ്രഹമാണ്, ദൈവത്തിന് നന്ദി പറയുന്നു”- താരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
Post Your Comments