ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള മലേഷ്യന്‍ സംഘടനയുടെ പദ്ധതി തകര്‍ത്തു. പ്രമുഖ നഗരങ്ങളായ ശ്രീനഗര്‍, ഡല്‍ഹി, അയോധ്യ, പശ്ചിമബംഗാളിലെ പ്രമുഖ നഗരങ്ങള്‍, ബോധ്ഗയ എന്നീ നഗരങ്ങളില്‍ ആക്രമണം നടത്തായിരുന്നു സംഘടനയുടെ പദ്ധതി. ആക്രമണം നടത്തുന്നതിന്റെ ഭാഗമായി മലേഷ്യയില്‍ നിന്നുള്ള ഒരു വനിതാ ഭീകര ഗ്രൂപ്പിന് മ്യാന്‍മറില്‍ പരിശീലനം നല്‍കിയതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) കണ്ടെത്തുകയായിരുന്നു.
നേപ്പാള്‍ അതിര്‍ത്തി വഴിയോ ബംഗ്ലാദേശ് അതിര്‍ത്തി വഴിയോ ഉള്ള നുഴഞ്ഞു കയറ്റമായിരുന്നു സംഘടന ആസൂത്രണം ചെയ്തിരുന്നതെന്നും റോ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം ഡോളറിന്റെ പണമിടപാട് റോ കണ്ടെത്തിയതോടെയാണ് ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. പണമിടപാടിനെ കുറിച്ച് ഇന്റലിജന്‍സ് സംഘം അന്വേഷണം നടത്തിയപ്പോള്‍ ക്വാലാലംപൂര്‍ സ്വദേശിയായ റോഹിംഗ്യന്‍ നേതാവ് മൊഹമ്മദ് നസീര്‍, സാക്കിര്‍ നായിക് എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.
ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, എന്നിവിടങ്ങളിലെ പോലീസ് സേനകള്‍ക്കും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
Post Your Comments