Latest NewsNewsInternational

പാകിസ്ഥാനെ പാപ്പരാക്കിയ ഇമ്രാന്‍ ഖാനെതിരെ പടയൊരുക്കം, മോദിയോട് ഏറ്റുമുട്ടാനില്ല

ഇന്ത്യയുടെ തലവേദന ഒഴിയുന്നു

ലാഹോര്‍: പാകിസ്ഥാന കൂടുതല്‍ കടക്കെണിയിലേയ്ക്ക് തള്ളിവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യത്ത് പടനീക്കം. ഇമ്രാനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം. പതിനൊന്നോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ഇമ്രാന്‍ ഖാനെ ജനകീയ പ്രക്ഷോഭത്തിലൂടെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയത്.

Read Also : ഐഫോണ്‍ നിര്‍മ്മാണ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതം

പാക് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ അടുത്ത മാസത്തോടെ മഹാറാലിയുള്‍പ്പെടെ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ തുടക്കമെന്ന രീതിയില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് അന്തരാഷ്ട്ര മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വന്നത്.

പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്ന പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് സെപ്തംബറിലാണ് രൂപികരിക്കുന്നത്. അന്ന് മുതല്‍ ഖാനെ പുറത്താക്കാനും രാഷ്ട്രീയത്തിലെ മിലിറ്ററിയുടെ ഇടപെടല്‍ ഇല്ലാതാക്കാനും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button