സെഹോര്‍ (എംപി) : ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രംഗത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമതയ്ക്ക് ഭ്രാന്താണെന്നാണ് പ്രഗ്യ ആരോപിച്ചത്. പശ്ചിമ ബംഗാളില്‍ ബിജെപി പ്രസിഡന്റ് ജെപി നദ്ദയുടെ കോണ്‍വോയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രഗ്യ സിങ്.
” ഇത് ഇന്ത്യയാണെന്നും പാക്കിസ്ഥാനല്ലെന്നും അവര്‍ (മമത ബാനര്‍ജി) മനസ്സിലാക്കണം. ഇന്ത്യയെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാണ്. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും. പശ്ചിമ ബംഗാളിലെ ഹിന്ദു രാജ് നടപ്പിലാക്കും” – ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
” തന്റെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാല്‍ മമത നിരാശയിലാണ്. അവള്‍ക്ക് ഭ്രാന്താണ്” – ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments