Latest NewsIndia

രാജി സൂചന നൽകി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്

മധ്യപ്രദേശില്‍ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാന്‍ ഹൈക്കമാന്റില്‍ നിന്ന് കമല്‍നാഥിന് സമ്മര്‍ദ്ദമുണ്ട്.

ഭോപ്പാല്‍: കോണ്‍​ഗ്രസിന്റെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് രാജി വച്ചേക്കുമെന്ന് സൂചന . ഛിന്ദ്വാരയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്. മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോണ്‍​ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമല്‍നാഥ്.

മധ്യപ്രദേശില്‍ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാന്‍ ഹൈക്കമാന്റില്‍ നിന്ന് കമല്‍നാഥിന് സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ മാസം 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസ് പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. 19 മണ്ഡലത്തില്‍ ബിജെപി ജയിച്ചപ്പോള്‍ 9 മണ്ഡലം മാത്രമാണ് കോണ്‍​ഗ്രസിന് ലഭിച്ചത്.

പരാജയത്തെത്തുടര്‍ന്ന് എഐസിസി നിലവിലെ പദവികളില്‍നിന്ന് കമല്‍നാഥിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ‘അല്‍പ്പം വിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാന്‍ ആ​ഗ്രഹിക്കുന്നില്ല. ഇപ്പോള്‍ തന്നെ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി വീട്ടിലിരിക്കാന്‍ ഒരുക്കമാണ്. – കമല്‍നാഥ് റാലിയിൽ പറഞ്ഞു.

read also: നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്, സമഗ്ര അന്വേഷണം വേണം: സന്ദീപ് വചസ്പതി

2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അന്നത്തെ കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി രാജിവച്ചതിന് സമാനമായി കമല്‍നാഥ് രാജിവയ്ക്കണമെന്നതായിരുന്നു ആവശ്യം. പാര്‍ട്ടിയുടെ തോല്‍വി ഏറ്റെടുത്തുള്ള കമല്‍നാഥിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button