മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ സാന്‍വര്‍ മണ്ഡലത്തില്‍ ഇവിഎം മെഷിനില്‍ തിരിമറി നടന്നെന്ന് കോണ്‍ഗ്രസ് ആരോപണം.ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രേംചന്ദ് ഗുഡ്ഡുവിന്റെ അനുയായികള്‍ വോട്ടെണ്ണല്‍ ബഹിഷ്കരിച്ചു. പോളിംഗ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19ലും ഭരണകക്ഷിയായ ബി.ജെ.പി മുന്നില്‍.
എട്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 11 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ബി.ജെ.പി. ഒമ്പത് സീറ്റാണ് ബി.ജെ.പിക്ക് ആവശ്യം. എട്ടിടത്തെ വിജയത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നിലനിര്‍ത്തുമെന്ന് ഏറെക്കുറെ തീര്‍ച്ചയായി.ജനാധിപത്യരാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അന്തിമ ഫല പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കും. ജനവിധി എന്താണെങ്കിലും പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കും. അകമഴിഞ്ഞ ബഹുമാനത്തോടെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കമല്‍നാഥ് പ്രതികരിച്ചു.
അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ സ്വാധീനം നഷ്ടമായ കോണ്‍ഗ്രസിന് വീണ്ടും പ്രഹരമേല്‍പ്പിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം. 28 സീറ്റുകളില്‍ ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരിക്കുന്നത്.
മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം 20 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുന്ന ബിജെപി ആഘോഷ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments