ഫിലിപ്പൈന്‍സ് : ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി പോയത് കാമുകനൊപ്പം ഹോട്ടല്‍ മുറിയിലേക്ക്, കയ്യോടെ പിടികൂടി ഭര്‍ത്താവ്. ഫിലിപ്പൈന്‍സിലാണ് സംഭവം. എണ്ണപ്പാടത്തെ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയിരുന്നത്. ഓഫീസില്‍ ഒരു അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് ഒരവധി ദിവസം ഭാര്യ പുറത്തിറങ്ങിയപ്പോഴാണ് ഭര്‍ത്താവിന് സംശയം തോന്നിയത്. ഭാര്യയുടെ ടാക്സിയെ പിന്തുടര്‍ന്നുവന്ന ഭര്‍ത്താവ് ഹോട്ടലിലേക്കാണ് എത്തിയത്.
Read Also : 9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് അയൽവാസിയായ 13കാരൻ പിടിയിൽ
തുടക്കത്തില്‍ ഹോട്ടല്‍ അധികാരികള്‍ കടത്തിവിട്ടില്ലെങ്കിലും പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് മുറി കണ്ടെത്തുകയും ചെയ്തു. ഭാര്യയുടെ വസ്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. ഇവരെക്കണ്ട് മേല്‍ക്കൂരയിലെ പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭാര്യ. ഇതേതുടര്‍ന്ന് വനിതാ പോലീസ് വരാതെ നിലത്തിറങ്ങില്ലെന്ന് പറയുകയുണ്ടായി. അരമണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ. എന്നാല്‍ ഇരുവര്‍ക്കുമെതിരെ കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണ് ഭര്‍ത്താവ്.
Post Your Comments