റിയാദ്: പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാൻ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയിൽ ഞായറാഴ്ച രാത്രിയിൽ മരിച്ചിരിക്കുന്നത്. 30 വർഷമായി റിയാദിലെ ഗുബേരയിൽ ഇൻട്രൽ നാഷനൽ സൊസൈറ്റി എന്ന ക്ലിനിക്കിൽ ജീവനക്കാരനാണ് ഇദ്ദേഹം.
പിതാവ്: പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ്: ഇത്തി കുട്ടി, ഭാര്യ: ജമീല, മക്കൾ: സുഹൈൽ, ഷഹൽ, ഷഹീറ, സന ഫാത്തിമ. മരണാനന്തര നടപടി ക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശറഫ് പുളിക്കൽ, സക്കീർ താഴേക്കോട്, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്ത് പ്രവർത്തിക്കുകയാണ്.
Post Your Comments