മലപ്പുറം : തിരുനാവായ പഞ്ചായത്ത് 23 ആം വാർഡ് എസ്ഡി പിഐ സ്ഥാനാർത്ഥി മച്ചിഞ്ചേരി കുഞ്ഞിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി വോട്ട് ചോദിച്ചത്. കോൺഗ്രസ്- എസ്ഡിപിഐ പ്രവർത്തകർ സംയുക്തമായി വോട്ട് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ എസ്ഡിപിഐ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Read Also : സങ്കീർണ്ണമായ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്
കണ്ണട അടയാളത്തിൽ മത്സരിക്കുന്ന മച്ചിഞ്ചേരി കുഞ്ഞിന് വോട്ട് ചോദിച്ച് എസ്ഡിപിഐ പ്രവർത്തകർ വാഹന റാലി സംഘടിപ്പിച്ചിരുന്നു. ഇതിൽ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തതായി ദൃശ്യങ്ങളിൽ കാണാം.എസ്ഡിപിഐ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അഭ്യർത്ഥിക്കുന്ന എന്ന തരത്തിലാണ് എസ്ഡിപിഐ പരസ്യ പ്രചാരണം നടത്തുന്നത്. പ്രദേശത്തെ പ്രധാന കോൺഗ്രസ് പ്രവർത്തകരാണ് വാഹന റാലിയിൽ പങ്കെടുത്തിരിക്കുന്നത് എന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയ്ക്ക് പിന്തുണ നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരുനാവായ പഞ്ചായത്തിൽ എസ്ഡിപിഐക്ക് വോട്ട് ചോദിച്ച് പ്രവർത്തകർക്ക് പരസ്യമായി രംഗത്ത് വന്നതോടെ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
Post Your Comments