ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരണം ബിജെപി സഖ്യത്തിന്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്‍പത് സീറ്റകളും, യുപിപിഎല്‍ 12 സീറ്റുകളും നേടി. നാല്‍പ്പത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിയ്ക്കും ലഭിച്ചിരുന്നില്ല.
യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറേഷനുമായി സഖ്യം ചേര്‍ന്നാണ് ബി.ജെ.പി ഭരണം സ്വന്തമാക്കിയത്. നിലവില്‍ കൗണ്‍സില്‍ ഭരിക്കുന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയ്ക്ക് 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനെ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസും ജി.എസ്.പിയും ഓരോ സീറ്റ് നേടി.
അസം സര്‍ക്കാരില്‍ ബി.പി.എഫിനു മൂന്ന് മന്ത്രിമാരുണ്ട്. എന്നാല്‍ ബോഡോ ലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ചേര്‍ന്നു മത്സരിക്കാന്‍ ബി.പി.എഫ്. തയാറായില്ല. തെരഞ്ഞെടുപ്പിനുശേഷം ബി.പി.എഫ്. പിന്തുണ തേടിയെങ്കിലും ബി.ജെ.പി. പ്രതികരിച്ചില്ല.
Post Your Comments