കൊല്ലം : കൊട്ടിയത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 93-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂര്‍ കുന്നുവിളവീട്ടില്‍ കാസിംകുഞ്ഞാണ് പിടിയിലായത് . പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് . പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. വയോധികന്റെ വീടിനു സമീപം ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്ന് അമ്മയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുട്ടി വയോധികന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പിന്നാലെ വയോധികനെതിരെ അമ്മ ചൈല്‍ഡ്‌ലൈന് പരാതിനല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രതിക്കെതിരെ നിയമ നടപടിയെടുക്കാന്‍ പൊലീസിനോടു നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments