ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിച്ച് തങ്ങളാണ് ഭരണകക്ഷി ടിആര്‍എസിന്റെ എതിരാളികള്‍ എന്ന് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തി വരുന്നത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷിയാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു.
ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപി നാലില്‍ നിന്ന് നാല്‍പ്പത്തെട്ട് സീറ്റുകള്‍ എന്ന കണക്കിലേക്ക് എത്തിയിരുന്നു.ഹൈദരാബാദ് കോര്‍പ്പറേഷനിലെ വിജയത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് ഇപ്പോള്‍ മറ്റൊരു കോര്‍പ്പറേഷനാണ്. ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനാണ് ബിജെപിയുടെ തീരുമാനം. കോൺഗ്രസ് തെലങ്കാനയിൽ ഏതാണ്ട് അപ്രസക്തമായ നിലയിലാണ്.
read also: വഴിയോര കച്ചവടം നടത്തുന്ന അതിഥി തൊഴിലാളി പെണ്‍കുട്ടിയെ അതിസുന്ദരിയായ മോഡലാക്കിയ മേക്കോവർ : വീഡിയോ
അതേ സമയം ടിആര്‍എസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് രംഗതെത്തി. തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കെസി ചന്ദ്രശേഖര്‍ റാവു ഒരു അജണ്ടയുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചത് തെലങ്കാനയിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മധു യസ്‌കി പറഞ്ഞു. ടിആര്‍എസും എഐഎംഐഎമ്മും ബിജെപിയും തെലങ്കാനയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments