KeralaLatest NewsNews

വൈദ്യന്റെ വീട്ടില്‍ തിരുമ്മു ചികിത്സക്ക് എത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

മൂലമറ്റം: തിരുമ്മുചികിത്സക്കെത്തിയ ആദിവാസി ബാലൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാര്‍ പൊലീസ് കുടയത്തൂരില്‍ വൈദ്യന്റെ വീട്ടിലെത്തി. വാടകവീട് കേന്ദ്രീകരിച്ചാണ് ഇയാളുടെ ചികിത്സ.

Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി റെയിൽവേ

അറക്കുളം ഈട്ടിക്കല്‍ മനോജ് ഷൈലജ ദമ്പതികളുടെ മകന്‍ പതിനാറു വയസ്സുള്ള മഹേഷിനെ ഇന്നലെ രാവിലെയാണ് നാട്ടുവൈദ്യനായ മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന വൈദ്യര്‍ പൊലീസിന്റെ നീരീക്ഷണത്തിലാണ്. എങ്കിലും മരണകാരണം വ്യക്തമായാലെ കൂടുതല്‍ നടപടികള്‍ സാധ്യമാകു എന്ന് പൊലീസ് അറിയിച്ചു.

4 മാസം മുന്‍പു മഹേഷ് വീടിനു സമീപം വീണിരുന്നുവത്രെ. ഇതിനുശേഷം കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം ആദ്യം മുട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പോയത്. ഡോക്ടര്‍ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെയാണ് മഹേഷും ബന്ധുക്കളും എത്തിയത്.തൊട്ടടുത്ത ദിവസം പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.വൈദ്യര്‍ തന്നെയാണു മരണവിവരം പൊലീസില്‍ അറിയിച്ചത്.ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button