KeralaNattuvarthaLatest NewsNews

വൈദ്യുത നിരക്ക് കുത്തനെ ഉയരുമെന്ന് പ്രചരണം; വ്യക്തത വരുത്തി കെഎസ്‌ഇബി

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്

കൊച്ചി; വൈദ്യുത നിരക്ക് ഉയർത്തുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്.

എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് കെഎസ്ഇബി രം​ഗത്തെത്തി. കൂടാതെ നിലവിലെ സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ 31 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കിയത്. ലവില്‍ താരിഫ് പരിഷ്ക്കരണത്തിനായി കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടും ഇല്ല.

കൂടാതെ അന്തര്‍ സംസ്ഥാന പ്രസരണ ചാര്‍ജില്‍ ഉണ്ടാകാനിടയുള്ള വര്‍ദ്ധനവും അതുള്‍പ്പടെ കെ എസ് ഇ ബിയുടെ വരവും ചെലവും 2022 ഏപ്രില്‍ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ റഗുലേറ്ററി കമ്മീഷന്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും യാതൊരു പുതിയ തീരുമാനവും നിലവില്‍ എടുത്തിട്ടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button