ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത് ലക്ഷം പിന്നിടുന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 16,10,771 ആയി ഉയർന്നിരിക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി കടന്നത് എന്നത് ആശ്വാസം നൽകുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ,റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ് ചെയ്യുന്നത്.
രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത് നിൽക്കുന്നത്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. മരണസംഖ്യ മൂന്ന് ലക്ഷം പിന്നിട്ടു. തൊണ്ണൂറ്റിയാറ് ലക്ഷം പേർ സുഖം പ്രാപിക്കുകയുണ്ടായി.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 98.50 ലക്ഷവും, മരണം 1.43 ലക്ഷവും കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന മരണം 500ൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 3.6 ലക്ഷത്തിന് താഴെയാണ്. ഇത് ആകെ രോഗികളുടെ 3.66 ശതമാനം മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 94.89 ശതമാനമായി ഉയർന്നു.
ബ്രസീലിൽ അറുപത്തിയെട്ട് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 1,81,143 പേർ മരിക്കുകയുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം കടന്നു. റഷ്യയിൽ ഇരുപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ ഫ്രാൻസാണ്. രാജ്യത്ത് ഇരുപത്തി മൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.
Post Your Comments