കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഖാലിസ്ഥാനികൾ, തീവ്ര ഇടതു പ്രവർത്തകർ തുടങ്ങിയവർക്ക് പിന്നാലെ ഇപ്പോൾ പ്രക്ഷോഭത്തിൽ പങ്കാളിയായിരിക്കുന്ന കോൺഗ്രസ് നേതാവിന്റെ ചിത്രങ്ങളും പുറത്ത്. ഇതോടെ പ്രക്ഷോഭം ആസൂത്രിതമാണെന്നത് കൂടുതൽ വ്യക്തമായി വരികയാണ്.
Also Read: കാര്‍ഷിക നിയമങ്ങൾ കര്‍ഷകർക്ക് ഗുണങ്ങളും നിക്ഷേപവും കൊണ്ടുവരാന്‍ സഹായിക്കും; പ്രധാനമന്ത്രി
പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കോണ്‍ഗ്രസ് നേതാവാണ്. വി.എം സിംഗ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കോടികൾ ആസ്തിയുള്ള ഇയാൾ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.
2009ല്‍ 631 കോടി രൂപയായിരുന്നു വി.എം സിംഗിന്റെ ആസ്തി. അന്ന് പിലിഭിത്ത് ജില്ലാ കളക്ടറേറ്റില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു വി.എം സിംഗ്. 11 കോടിയുടെ രണ്ട് വീടുകൾ അദേഹത്തിനുണ്ട്.
ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് വാഹനങ്ങളും ഡല്‍ഹിയിലും ഭോപ്പാലിലുമായി ഏക്കറ് കണക്കിനു കൃഷി ഭൂമിയും ഇയാൾക്കുണ്ട്. മധ്യപ്രദേശിൽ 366 ഏക്കര്‍ കൃഷി ഭൂമിയും ഡല്‍ഹിയില്‍ 270 കോടിയുടെ 180 ഏക്കര്‍ കൃഷി ഭൂമിയും ഭോപ്പാലില്‍ 108 കോടിയുടെ 54 ഏക്കര്‍ കൃഷി ഭൂമിയും വി.എം സിംഗിന് സ്വന്തമായുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ എട്ട് കേസുകളാണ് ഇയാളുടെ പേരിൽ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കലാപ കേസുകളിലും വി.കെ സിംഗ് പ്രതിയായിട്ടുണ്ടെന്നും പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നു.
Post Your Comments