ഉന്നതരുടെ ഉറക്കംകെടുത്തുന്ന വെളിപ്പെടുത്തല്‍ രഹസ്യമൊഴിയായി കോടതിക്ക് മുന്നില്‍ മാത്രമല്ല സ്വപ്‌ന നല്‍കിട്ടുള്ളത്. ചിലതൊക്കെ കസ്റ്റംസിനോട് സ്വപ്‌ന വെളിപ്പെടുത്തിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ ഒരു ഉന്നതന്റെയും ചില മന്ത്രിമാരുടെയും ഉറക്കം കിടത്താന്‍ പോകുന്നതാണ്. സ്വപ്‌നയുടെ റിവേസ് ഹവാല ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വെളിപ്പെടുത്തലുകള്‍. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നപ്പോള്‍ മുതല്‍ തന്നെ സ്വപ്‌ന ഹവാല ഇടപാടുകള്‍ നടത്തിയിരുന്നു.
മൂന്നു വര്‍ഷമായി സ്വപ്‌ന നടത്തുന്ന ഹവാല ഇടപാടുകളില്‍ കേരളത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന തെളിവുകളാണ് കസ്റ്റംസിനും എന്‍ഫോഴ്‌മെന്റിനും ലഭിച്ചിയിരിക്കുന്നത്.സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയില്‍ വച്ചാണ് ബാഗില്‍ തങ്ങള്‍ക്കു പണം നല്‍കിയതെന്നും അതു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്.
ഇതെല്ലാം കല്‍പ്പിത കഥകളാണെന്ന് സിപിഎം നിലപാട് എടുക്കുമ്പോഴാണ് വീണ്ടും വെളിപ്പെടുത്തലുകള്‍ എത്തുന്നത്. ഗസലിനോട് താല്‍പ്പര്യമുള്ള നേതാവെന്ന വിശേഷണവും ഉന്നതിന് ലഭിക്കുന്നുണ്ട്. ഡോളര്‍ കടത്തില്‍ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പേട്ടയിലെ ഒരു ഫ്‌ളാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നു സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്‌ളാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്.
ഔദ്യോഗിക വസതിയില്‍വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്‍പിച്ചുവെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്. എന്നാല്‍ തെളിവു ശേഖരണത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ ഉന്നതരുടെ കളളപ്പണം ഡോളര്‍ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്‌സ് ഹവാലയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചിട്ടുണ്ട്.
റിവേഴ്‌സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാ താരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും.
Post Your Comments