താൻ ഒരു ബി.ജെ.പി പ്രവർത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നും എംപിയും നടനുമായ സുരേഷ് ഗോപി. ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്നും അദ്ദേഹം പറഞ്ഞു .
ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിത ഭരണമാണ് മോദിയുടെ നേതൃത്വത്തിൽ ആറാം വർഷത്തിലേക്ക് കടക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ ഞങ്ങൾക്ക് സീറ്റ് തന്നാൽ എങ്ങനെ ഭരിക്കണമെന്ന് കാണിച്ച് താരമെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments