Latest NewsIndia

തദ്ദേശീയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ‘ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ച്’ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി, ചൈനീസ് ആപ്പുകൾ മടങ്ങിവരില്ല

നിലവിലുള്ള ആപ്പുകളുടെ പ്രചാരണവും പുതിയ ആപ്പുകളുടെ വികാസവുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ഡല്‍ഹി: ഡിജിറ്റല്‍ രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ചലഞ്ചിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്പ്യൂട്ടര്‍- മൊബൈല്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്നും അതിനുതകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും സാങ്കേതിക- സ്റ്റാര്‍ട്ടപ്പ് സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള ആപ്പുകളുടെ പ്രചാരണവും പുതിയ ആപ്പുകളുടെ വികാസവുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ഓണ്‍ലൈന്‍ പഠനം, ഗെയിമുകള്‍, ബിസിനസ്സ് ആപ്പുകള്‍, വിനോദം, ഓഫീസ് ഉപയോഗം എന്നിവയ്ക്കും പദ്ധതി ഊന്നല്‍ നല്‍കുന്നു. നമ്മുടെ സ്റ്റാര്‍ട്ടപ്പ്- സാങ്കേതിക മേഖലയ്ക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും സ്വദേശി ആപ്പുകളുടെ വികാസവും പുരോഗതിയും സാദ്ധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക പരിജ്ഞാനത്തിലും കഠിനാധ്വാനത്തിലും ഇന്ത്യ മറ്റാര്‍ക്കും പിന്നിലല്ലെന്ന് നമുക്ക് തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലഘട്ടത്തെ അവസരമാക്കി മാറ്റണമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, വര്‍ക്ക് ഫ്രം ഹോമിന്റെ സാദ്ധ്യതകളെക്കുറിച്ചും സംസാരിച്ചു. പരമ്പരാഗതമായ ഇന്ത്യന്‍ വിനോദങ്ങളെ ആപ്പുകള്‍ വഴി പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയും അദ്ദേഹം ആരാഞ്ഞു. സ്റ്റാര്‍ട്ടപ്പ്- വിവരസാങ്കേതിക മേഖലയിലുള്ള എല്ലാവരും ഈ ചലഞ്ച് ഏറ്റെടുക്കണമെന്നും മികച്ച ആശയങ്ങളും വൈദഗ്ധ്യവും ആദരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ചൈനീസ് ആപ്പുകൾ നിരോധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button